ലഖ്‌നൗ: വരുന്ന ഐപിഎല്‍ സീസണിലും കെഎല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമില്‍ തുടരും. താരം ടീമില്‍ തുടരാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വരും സീസണില്‍ രാഹുലിനു പകരം ക്രുണാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍ എന്നിവരിലൊരാളെയാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക ടീം ഒഫീഷ്യല്‍സുമായി ചര്‍ച്ച നടത്തി. പിന്നാലെ ഗോയങ്ക രാഹുലുമായും ചര്‍ച്ച നടത്തിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനവും അതിനിടെ ഗ്രൗണ്ടില്‍ വച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്കയും രാഹുലും തമ്മില്‍ തര്‍ക്കിക്കുന്ന രംഗങ്ങളും വിവാദമായിരുന്നു. ആരാധകരെ സാക്ഷി നിര്‍ത്തി പരസ്യമായി തന്നെ രാജീവ് ഗോയങ്ക അതൃപ്തി പ്രകടമാക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. പിന്നാലെ രാഹുല്‍ അടുത്ത സീസണില്‍ ടീമിലുണ്ടാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ