ബാറ്റിങ് പൊസിഷനില്‍ ഒന്നും കാര്യമില്ല; ടീമില്‍ ഉണ്ടാകുകയാണ് പ്രധാനം; മറുപടിയുമായി രാഹുല്‍

ഭാഗ്യവശാല്‍ താന്‍ വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ബാറ്റിങ് പൊസിഷന്‍ ഏതായാലും തന്നെ അലട്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
I just want to be in the playing XI, go out there and bat, says KL Rahul
കെഎല്‍ രാഹുല്‍ വാര്‍ത്താ സമ്മേളനത്തിനിടെഎക്‌സ്‌
Updated on

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തുന്നതോടെ, ബാറ്റിങ്ങില്‍ തന്റെ സ്ഥാനത്തെ ചൊല്ലി അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ പ്രതികരണവുമായി കെഎല്‍ രാഹുല്‍. പ്ലേയിങ് ഇലവനില്‍ ഉണ്ടാകുകയെന്നതാണ് പ്രധാനം. ഏത് നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞതായും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാനും, ടീമിനായി ബാറ്റ് ചെയ്യാനും താന്‍ ആഗ്രഹിക്കുന്നു. ഏത് നമ്പറിലായാലും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. ഭാഗ്യവശാല്‍ താന്‍ വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ബാറ്റിങ് പൊസിഷന്‍ ഏതായാലും തന്നെ അലട്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

അഞ്ച് പൊസിഷനുകളില്‍ രാഹുല്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഓപ്പണിങിന് പുറമെ മൂന്നാമനായും നാലാമനായും ആറാമനായും ക്രിസീല്‍ എത്തിയിരുന്നു. തുടക്കത്തില്‍ മാറി മാറി കളിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് വിക്കറ്റ് കീപ്പറും ബാറ്ററുമായ രാഹുല്‍ പറഞ്ഞു. ഫോര്‍മാറ്റുകള്‍ മാറി കളിച്ചതിനാല്‍ ഇപ്പോള്‍ അത് ബുദ്ധിമുട്ടായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഹിതിന്റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ഓപ്പണറായി എത്തിയ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജയ്സ്വാളിനൊപ്പം 201 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ 295 റണ്‍സിന്റെ വിജയത്തില്‍ ഈ കൂട്ടുകെട്ട് വലിയ പങ്കുവഹിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com