സിറാജിന്റെ പന്തിന്റെ വേ​ഗം 181.6 കിലോമീറ്റർ! കണക്കു കൂട്ടൽ പിഴച്ച് സ്പീഡ് ​ഗൺ, വൈറൽ

ഏറ്റവും വേ​ഗതയിൽ പന്തെറിഞ്ഞതിന്റെ റെക്കോർഡ് ഷൊയ്ബ് അക്തറിന്റെ പേരിൽ
Speed gun clocks 181.6 kmh
മുഹമ്മദ് സിറാജ്എക്സ്
Updated on: 
1 min read

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 181.6 കിലോ മീറ്റർ വേ​ഗതയിൽ പന്തെറിഞ്ഞു! ക്രിക്കറ്റ് ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ച ഒരു കണക്കാണ് ഇപ്പോൾ പുറത്തു വന്നത്. നിമിഷങ്ങൾക്കുള്ളിൽ ഈ വേ​ഗം സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

പക്ഷേ സം​ഗതി തെറ്റാണെന്നു പെട്ടെന്നു തന്നെ തെളിഞ്ഞു. സ്പീഡ് ​ഗണ്ണിനു സംഭവിച്ച പിഴവാണ് കണ്ണഞ്ചിപ്പിക്കുന്ന വേ​ഗത്തിനു പിന്നിലെന്നു വ്യക്തമായി.

ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സിറാജിന്റെ പന്തിന്റെ വേ​ഗം തെറ്റായി രേഖപ്പെടുത്തിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഒരു താരവും ഇത്രയും വേ​ഗത്തിൽ പന്തെറിഞ്ഞിട്ടില്ല.

ലോക ക്രിക്കറ്റിൽ ഏറ്റവും വേ​ഗതയിൽ പന്തെറിഞ്ഞതിന്റെ റെക്കോർഡ് പാകിസ്ഥാൻ പേസ് ഇതിഹാസം ഷൊയ്ബ് അക്തറിന്റെ പേരിലാണ്. 161.3 കിലോ മീറ്റർ വേ​ഗതയിൽ പന്തെറിഞ്ഞ അക്തറിന്റെ റെക്കോർഡിന് ഇന്നും ഇളക്കം വന്നിട്ടില്ല. അതിനിടെയാണ് അവിശ്വസനീയ വേ​ഗവുമായി മുഹമ്മദ് സിറാജ് വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER