World Chess Championship
​ഗുകേഷ്- ഡിങ് ലിറൻ പോരാട്ടംഎക്സ്

ലോക ചെസ് പോരാട്ടം കടുക്കുന്നു; ഗുകേഷ്- ഡിങ് ലിറന്‍ പത്താം ഗെയിമും സമനിലയില്‍

ഇരു താരങ്ങള്‍ക്കും 5 പോയിന്റുകള്‍ വീതം
Published on

സിങ്കപ്പുര്‍: പുതിയ ലോക ചാംപ്യനെ കണ്ടെത്താനുള്ള ലോക ചെസ് പോരാട്ടം ആവേശകരമായി മുന്നേറുന്നു. ഇന്ത്യന്‍ യുവ താരം ഡി ഗുകേഷും നിലവിലെ ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള പത്താം റൗണ്ട് പോരാട്ടവും തുല്യതയില്‍ തന്നെ അവസാനിച്ചു.

ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പം നിന്നത്.

പത്താം പോരില്‍ 36 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവര്‍ക്കും നിലവില്‍ 5 പോയിന്റുകള്‍ വീതം.

ക്ലാസിക്ക് പോരാട്ടത്തില്‍ ഇനി ശേഷിക്കുന്ന 4 മത്സരങ്ങളാണ്. ഈ പോരിനു ശേഷവും പോയിന്റ് തുല്യതയില്‍ വന്നാല്‍ നാല് ഗെയിമുകള്‍ ഉള്ള റാപ്പിഡ് റൗണ്ട് അരങ്ങേറും. ഇതും സമനിലയില്‍ അവസാനിച്ചാല്‍ ബ്ലിറ്റ്‌സ് പ്ലേ ഓഫിലൂടെയായിരിക്കും വിജയിയെ നിര്‍ണയിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com