'ഐപിഎല്‍ അല്ല, ദ്രാവിഡ് സാറിന്റെ കീഴില്‍ കളിക്കാമല്ലോ അതിന്റെ ആവേശത്തിലാണ്'

മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ 13കാരന്‍ വൈഭവ് സൂര്യവംശി ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം
Vaibhav Suryavanshi
വൈഭവ് സൂര്യവംശിഎക്സ്
Updated on

ന്യൂഡല്‍ഹി: ഐപിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ കൗമാര താരവും സെന്‍സേഷനുമായ വൈഭവ് സൂര്യവംശി. മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരം ഈയടുത്ത് സമാപിച്ച അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിലും നിര്‍ണായകമായിരുന്നു. ഇപ്പോള്‍ തന്റെ ഐപിഎല്‍ പ്രവേശത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

'ഐപിഎല്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഐപിഎല്‍ കളിക്കുന്നതിനേക്കാള്‍ എന്നെ കൂടുതല്‍ ആവേശം കൊള്ളിക്കുന്നത് രാഹുല്‍ ദ്രാവിഡ് സാറിന്റെ കീഴില്‍ പരിശീലിക്കാനും കളിക്കാനും കഴിയുന്നതാണ്. ഐപിഎല്ലിനായി ഞാന്‍ പുതിയ തന്ത്രങ്ങളൊന്നും അധികമായി ചേര്‍ക്കാന്‍ ശ്രമിക്കില്ല. എന്റെ സ്വാഭാവിക കളി പുറത്തെടുക്കാനായിരിക്കും നോക്കുക.'

അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ചും താരം പറഞ്ഞു. ഇന്ത്യക്കായി ടൂര്‍ണമെന്റില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടി വൈഭവ് തിളങ്ങിയിരുന്നു.

'ടൂര്‍ണമെന്റില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തില്ല എന്നൊരു അഭിപ്രായമില്ല. എങ്കിലും ടീം ബാറ്റിങ് തകര്‍ച്ച നേരിട്ട ദിവസങ്ങളുണ്ട്. അത്തരമൊരു തകര്‍ച്ച പക്ഷേ ഫൈനലില്‍ തന്നെ വന്നു. പക്ഷേ ടീം നിരാശപ്പെട്ടില്ല. ഞങ്ങള്‍ ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തന്നെ കളിക്കും.'

'ഞാന്‍ ബിഹാറില്‍ നിന്നാണ്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. അവരോടൊക്കെ നന്ദിയുണ്ട്. ബിഹാര്‍ മുഖ്യമന്ത്രിയും എനിക്ക് ഭാഗ്യം നേര്‍ന്നു, അനുഗ്രഹിച്ചു. ഭാവിയില്‍ ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തണമെന്നാണ് ആഗ്രഹം'- 13കാരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com