കോച്ച് മിഖേല്‍ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി

സീസണിലെ മോശം പ്രകടനം കസേര തെറിപ്പിച്ചു
Kerala Blasters FC- Mikael Stahre
മിഖേല്‍ സ്റ്റാറേഎക്സ്
Updated on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്തു നിന്നു മിഖേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് കോച്ചിന്റെ കസേര തെറിച്ചത്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്തു പോകും.

സീസണില്‍ ടീമിന്റെ പ്രകടനത്തില്‍ ഒരു മികവും അവകാശപ്പെടാനുണ്ടായിരുന്നില്ല പരിശീലകന്. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനുള്ളത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ തോറ്റു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു നിരാശപ്പെടുത്തുന്ന ഫലങ്ങള്‍ മാത്രം.

ബംഗളൂരുവിനോടുള്ള തോല്‍വിക്കു പിന്നാലെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com