ഓസ്‌ലോ: ചെസ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ പോരാട്ടത്തിനു കളമൊരുങ്ങുന്നു. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനായ മാറിയ ഇന്ത്യയുടെ ഡി ഗുകേഷും മുന്‍ ലോക ചാംപ്യനും വര്‍ത്തമാന ചെസിലെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെടുന്ന നോര്‍വെയുടെ മാഗ്നസ് കാള്‍സനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നു.
അടുത്ത വര്‍ഷം മെയ് 26 മുതല്‍ ജൂണ്‍ 6 വരെ നടക്കുന്ന നോര്‍വെ ചെസ് 2025ലാണ് ഗുകേഷ്- ക്ലാസന്‍ പോരാട്ടം. സ്റ്റാവഞ്ചറിലാണ് പോരാട്ടം.
ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് കഴിഞ്ഞ ദിവസം ഗുകേഷ് ചരിത്രമെഴുതിയത്. പിന്നാലെ കാള്‍സനുമായി ഏറ്റുമുട്ടണമെന്നു താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് അതിനുള്ള കളമൊരുങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക