സെന്റ് വിന്‍സെന്റ്: വിന്‍ഡീസ് മണ്ണില്‍ ചരിത്ര ജയം നേടി ബംഗ്ലാദേശ്. കിങ്സ്ടൗണിലെ അര്‍ണോസ് വെയില്‍ ഗ്രൗണ്ടില്‍ നടന്ന ടി20യില്‍ 27 റണ്‍സിന് ബംഗ്ലാദേശ് ജയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയും ടീം നേടി. 2018 ന് ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് വെസ്റ്റ് ഇന്‍ഡിസിനെതിരെ ടി20 പരമ്പര ജയിക്കുന്നത്.
മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 129 റണ്‍സ് സ്‌കോര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 102 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസ് ഓള്‍ ഔട്ടായി. ബംഗ്ലാദേശ് നിരയില്‍ 17 പന്തില്‍ 35 റണ്‍സ് നേടിയ ഷമീം ഹൊസെയ്‌നാണ് ടോപ് സ്‌കോറര്‍. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ 34 പന്തില്‍ 32 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് ടോപ് സ്‌കോറര്‍.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസ് തൂത്തുവാരിയപ്പോള്‍ പുതിയ ടി20 ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ കീഴില്‍ ബംഗ്ലാദേശ് ആശ്വാസ ജയം നേടുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലൂടെ വെസ്റ്റ് ഇന്‍ഡീസ് മണ്ണിലെ ആദ്യ ടി20 ജയം ബംഗ്ലാദേശ് നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇതിനുമുമ്പ് ബംഗ്ലാദേശ് അഞ്ച് ടി20 മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് ജയങ്ങള്‍ സ്വന്തം മണ്ണിലായിരുന്നു. ഇതിന് പുറമെ 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തിലും 2018 ല്‍ യുഎസ്എയില്‍ നടന്ന മത്സരത്തിലും ബംഗ്ലാദേശ് വിജയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക