ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യം വെച്ച് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ 89 ന് ഏഴ് എന്ന നിലയിലെത്തിയപ്പോള്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ഇന്നിങ്‌സ് തുടക്കത്തിലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വേഗത്തില്‍ സ്‌കോര്‍ നേടുകയെന്നതായിരുന്നു ഓസീസിന്റെ തന്ത്രം. എന്നാല്‍ ബാറ്റര്‍മാരെ പെട്ടെന്ന് തന്നെ പുറത്താക്കി ഇന്ത്യ സ്‌കോറിങ് വേഗം കുറച്ചു. ഇതോടെ സമനിലയിലേക്ക് പോകുമെന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുന്‍ നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ ഹെഡ്(17), അലക്‌സ് കറെ(20),കമ്മിന്‍സ്(22) എന്നിവരാണ് ഓസീസിനായി ഭേദപ്പെട്ട റണ്‍സ് നേടിയത്.
ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 260 റണ്‍സിന് അവസാനിച്ചിരുന്നു. രാഹുലിന്റെയും(84) ജഡേജയും(77), 31 റണ്‍സെടുത്ത ആകാശ് ദീപിന്റെയും ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക