ബ്രിസ്‌ബെയ്ന്‍: ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ വിരമിക്കല്‍ തീരുമാനം അനവസരത്തിലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിക്കും വരെ കാത്തിരിക്കാമായിരുന്നു. പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇന്ത്യക്ക് താരത്തിന്റെ കുറവുണ്ടാകുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം സമനിലയിലായതിന് പിന്നാലെ അപ്രതീക്ഷിതമായായിരുന്നു അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. പരമ്പര 1-1 സമനിലയിലാണ്. പരമ്പര അവസാനിച്ചതിന് ശേഷം താന്‍ ഇനി സെലക്ഷന് ലഭ്യമായിരിക്കില്ലെന്ന് അശ്വിന് പറയാമായിരുന്നു.
അശ്വിന്‍ ഉണ്ടായിരുന്നെങ്കില്‍ സിഡ്നിയില്‍ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യയ്ക്ക് കളിപ്പിക്കായിരുന്നു. ഇനി ടീമിലെ റിസര്‍വ് കളിക്കാരില്‍ നിന്ന് പകരക്കാരനെ തെരഞ്ഞെടുക്കാം. മെല്‍ബണിലെ പിച്ച് എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്നും സാധാരണയായി പരമ്പരയുടെ അവസാനമെ ഇത്തരം തീരുമാനങ്ങള്‍ വരാറുള്ളുവെന്നും ഗാവസ്‌കര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക