വഡോദര: കരിയറിലെ പത്താം സെഞ്ച്വറിക്ക് 9 റണ്‍സ് അകലെ വീണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ധാന. തുടരെ അഞ്ച് ഇന്നിങ്‌സുകളിലായി അര്‍ധ സെഞ്ച്വിയും അതിനു മുകളിലും സ്‌കോര്‍ ചെയ്ത് കിടിലന്‍ ഫോമിലാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ സ്മൃതി ശതകത്തിലേക്ക് കുതിക്കവേയാണ് വീണത്. 91 റണ്‍സിലാണ് സ്മൃതി മടങ്ങിയത്. 102 പന്തില്‍ 13 ഫോറുകള്‍ സഹിതമായിരുന്നു ഇന്നിങ്‌സ്. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിലായി സ്മൃതി നേടിയ സ്‌കോറുകള്‍ ഇങ്ങനെയാണ്. 105, 54, 62, 77, 91.
ടോസ് നേടി വെസ്റ്റ്ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി പ്രതിക റാവല്‍ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരം പ്രതിക 40 റണ്‍സെടുത്തു അവിസ്മരണീയമാക്കി. സ്മൃതിക്കൊപ്പം ഓപ്പണിങ് ഇറങ്ങിയ താരം മികച്ച തുടക്കത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. സ്മൃതിക്കൊപ്പം ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് താരം പിരിഞ്ഞത്.
മത്സരത്തില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യ 30 ഓവര്‍ പിന്നിട്ടപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന നിലയില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക