വഡോദര: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യന്‍ വനിതാ ടീം ഒരു നീണ്ട കാത്തിരിപ്പിന് ഇന്ന് അവസാനം കുറിച്ചു. ഏകദിന പോരാട്ടത്തില്‍ ആറ് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഓപ്പണിങ് സഖ്യം സ്വന്തം മണ്ണില്‍ ഒരു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഇന്ത്യയുടെ സ്മൃതി മന്ധാനയും ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പ്രതിക റാവലുമാണ് കാത്തിരിപ്പിന് അന്ത്യമിട്ടത്.
2018ലാണ് ഏകദിന ഹോം പോരാട്ടത്തില്‍ ഇന്ത്യന്‍ സഖ്യം ഒരു സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. അതിനു ശേഷം ഇപ്പോഴാണ് നേട്ടം.
മത്സരത്തില്‍ ടോസ് നേടി വെസ്റ്റ്ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റ മത്സരം പ്രതിക 40 റണ്‍സെടുത്തു അവിസ്മരണീയമാക്കി. സ്മൃതിക്കൊപ്പം ഓപ്പണിങ് ഇറങ്ങിയ താരം മികച്ച തുടക്കത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. സ്മൃതിക്കൊപ്പം ഓപ്പണിങില്‍ 110 റണ്‍സ് ചേര്‍ത്താണ് താരം പിരിഞ്ഞത്.
മത്സരത്തില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യ 30 ഓവര്‍ പിന്നിട്ടപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക