ജോ റൂട്ട് ഏകദിനത്തില്‍ തിരിച്ചെത്തി; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പര്യടനം, ചാംപ്യന്‍സ് ട്രോഫി പോരട്ടങ്ങൾക്ക് 15 അം​ഗ സംഘം
Joe Root return
ജോ റൂട്ട്എക്സ്
Updated on
1 min read

ലണ്ടന്‍: ഇന്ത്യന്‍ പര്യടനം, ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കുള്ള ഇംഗ്ലണ്ടിന്റെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ നയിക്കും. ഇന്ത്യന്‍ പര്യടനത്തിനുള്ള ടി20 ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ബട്‌ലര്‍ തന്നെയാണ് ടി20യിലും നായകന്‍.

ഇംഗ്ലണ്ട് ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റര്‍ ജോ റൂട്ട് ഇടവേളയ്ക്ക് ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. 2023ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് റൂട്ട് ഇംഗ്ലണ്ട് ഏകദിന ടീമിനായി കളിക്കുന്നത്.

ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സിനെ ടീമിലേക്ക് പരിഗണിച്ചില്ല. പരിക്കാണ് വില്ലനായത്. ടി20 ടീമില്‍ റെഹാന്‍ അഹമദും ഇടം പിടിച്ചു.

5 മത്സങ്ങളടങ്ങിയ ടി20യും 3 മത്സരങ്ങളടങ്ങിയ ഏകദിനവുമാണ് ഇന്ത്യയില്‍ ഇംഗ്ലണ്ട് കളിക്കുന്നത്. ജനുവരി 22, 25, 28, 31, ഫെബ്രുവരി 2 തീയതികളിലായാണ് ടി20 മത്സരങ്ങള്‍. ഫെബ്രുവരി 6, 9, 12 തീയതികളിലാണ് ഏകദിനം.

ഏകദിന ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍, ജേക്കബ് ബേതേല്‍, ഹാരി ബ്രൂക്, ബ്രെയ്ഡന്‍ കര്‍സ്, ബെന്‍ ഡുക്കറ്റ്, ജാമി ഓവര്‍ടന്‍, ജാമി സ്മിത്ത്, ലിയാം ലിവിങ്സ്റ്റന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, സാഖിബ് മഹ്മൂദ്, ഫില്‍ സാള്‍ട്ട്, മാര്‍ക് വുഡ്.

ഇന്ത്യക്കെതിരായ ടി20 ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), റെഹാന്‍ അഹമദ്, ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍, ജേക്കബ് ബേതേല്‍, ഹാരി ബ്രൂക്, ബ്രെയ്ഡന്‍ കര്‍സ്, ബെന്‍ ഡുക്കറ്റ്, ജാമി ഓവര്‍ടന്‍, ജാമി സ്മിത്ത്, ലിയാം ലിവിങ്സ്റ്റന്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്, ഫില്‍ സാള്‍ട്ട്, മാര്‍ക് വുഡ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CJI Surya Kant's London lecture
Team India
Sourav Ganguly, Rahul Dravid
Womens T20 World Cup india squad
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com