Ravichandran Ashwin’s sharp cricketing mind during the 2021 IPL
രവിചന്ദ്രന്‍ അശ്വിന്‍ എക്‌സ്

'ബൗളിങ് മനസ്സിലാക്കാന്‍ അന്ന് സ്മിത്ത് ഹെല്‍മെറ്റില്‍ കാമറ വച്ചു, അശ്വിന്‍ പിന്നെ പന്തെറിഞ്ഞില്ല'

ഐപിഎല്ലില്‍ അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുമ്പോഴുണ്ടായ സംഭവമാണ് കൈഫ് ഓര്‍ത്തെടുക്കുന്നത്.
Published on

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച രവിചന്ദ്രന്‍ അശ്വിന്റെ ക്രിക്കറ്റിങ് ബുദ്ധി പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ അശ്വിനുമൊത്ത് സഹതാരമായിരുന്നപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.

എക്‌സില്‍ പങ്കുവെച്ച വിഡിയോയിലാണ് അശ്വിനെ കുറിച്ച് കൈഫ് പറയുന്നത്. നെറ്റ്‌സില്‍ സഹതാരമായിരുന്ന ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പന്തെറിഞ്ഞു കൊടുക്കുന്നതിനിടെ താരത്തിന്റെ ഹെല്‍മെറ്റിലുണ്ടായിരുന്ന കാമറ അശ്വിന്‍ കണ്ടെന്നും പിന്നീട് താരം ബൗള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചതായും കൈഫ് പറയുന്നു.

'2020-ല്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അശ്വിന്‍ മികച്ച ഫോമിലായിരുന്നു. പവര്‍ പ്ലേയില്‍ വിക്കറ്റുകള്‍ നേടാന്‍ അദ്ദേഹത്തിന്റെ ന്യൂ ബോള്‍ ബൗളിങ് ഞങ്ങളെ സഹായിച്ചിരുന്നു. 2021ല്‍ ടി20 ലോകപ്പിന് മുമ്പ് ഒരു ഐപിഎല്‍ സീസണുണ്ടായിരുന്നു. ഇതിനിടെ നെറ്റ്‌സില്‍ ബൗള്‍ ചെയ്തുകൊണ്ടിരുന്ന അശ്വിന്‍ പെട്ടെന്ന് അത് നിര്‍ത്തി. പരിശീലനത്തിനിടെയുള്ള ഇടവേളയില്‍ അശ്വിനോട് ഇക്കാര്യം ചോദിച്ചിരുന്നു. എന്താണ് പന്ത് എറിയാത്തതെന്ന് ഞാന്‍ ചോദിച്ചു, ഞാന്‍ ബൗള്‍ ചെയ്യില്ലെന്നായിരുന്നു അശ്വിന്റെ മറുപടി. അദ്ദേഹം എല്ലാ കാര്യവും ഒരുപാട് നിരീക്ഷിക്കും.'

സ്മിത്ത് ഹെല്‍മറ്റില്‍ കാമറ പിടിപിച്ചിരിക്കുന്നത് അശ്വിന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, എന്നിവരുള്‍പ്പെടുന്ന താരങ്ങളുടെ ബൗളിങ് റെക്കോഡ് ചെയ്യാനായിരുന്നു സ്മിത്ത് കാമറ പിടിപ്പിച്ചത്. ഇത് മനസിലാക്കിയ അശ്വിന്‍ അപ്പോള്‍ തന്നെ സ്മിത്ത് ഞങ്ങളുടെ വിഡിയോ റെക്കോഡ് ചെയ്യുന്നുണ്ട് ഞാന്‍ ബൗള്‍ ചെയ്യില്ല എന്ന് പറഞ്ഞു. ഇക്കാര്യം അശ്വിന്‍ അക്ഷറിനെയും അമിത് മിശ്രയെയും അറിയിച്ചെന്നും കൈഫ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com