കേരളത്തിന്റെ ക്യാപ്റ്റൻ; ജോഷിത അണ്ടർ19 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ

പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ടീമിലും അം​ഗം
 Joshita in Indian team
ജോഷിത വിജെ
Updated on

തിരുവനന്തപുരം: വനിതാ ക്രിക്കറ്റിലെ വയനാടൻ താരോദയം ജോഷിത വിജെ ഐസിസി അണ്ടർ 19 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ. 2025 ജനുവരിയിൽ മലേഷ്യയിൽ വച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്. മിന്നു മണിക്കും സജന സജീവനും സിഎംസി നജ്‌ലയ്ക്കും പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി വനിതാ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള പുത്തൻ താരോദയം കൂടിയാണ് ജോഷിത.

ജനുവരി 19ന് നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ആണ് ഇന്ത്യയുടെ ആദ്യ എതിരാളി. അടുത്തിടെ പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിലും ജോഷിത അംഗമായിരുന്നു. വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു ടീം അംഗം കൂടിയാണ് ജോഷിത.

കൽപ്പറ്റ സ്വദേശിയായ ജോഷിത കഴിഞ്ഞ 7 വർഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. കേരളത്തിന്റെ അണ്ടർ 19 ടീം ക്യാപ്റ്റൻ കൂടിയാണ് ജോഷിത. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.

അണ്ടർ 19 ടി20 ലോകകപ്പ് ടീം: നിക്കി പ്രസാദ്‌ (ക്യാപ്റ്റൻ), സനിക ചക്ലെ, ജി തൃഷ, കമാലിനി ജി (വൈസ് ക്യാപ്റ്റൻ), ഭാവിക അഹിരെ, ഈശ്വരി അവസരെ, ജോഷിത വിജെ, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിതാ കിഷോർ, എംടി ശബ്നം, വൈഷ്ണവി എസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com