മുംബൈ: സ്വന്തം നാട്ടില്‍ പരമ്പര നഷ്ടമായതിന്റെ നിരാശ മറികടക്കാന്‍ ആശ്വാസ ജയം തേടി ഇന്ന് ഇന്ത്യ കളത്തിലിറങ്ങും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ജയത്തില്‍ കുറഞ്ഞത് ഒന്നും ഇന്ത്യ സ്വപ്‌നം കാണുന്നില്ല. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ടീമിന് ജയം അനിവാര്യമാണ്. ആദ്യ രണ്ടു ടെസ്റ്റിലും വിജയം നേടിയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നില ഭദ്രമാക്കുക എന്ന ലക്ഷ്യം കൂടി കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും മനസിലുണ്ടാകും. രാവിലെ 9.30നാണ് മത്സരത്തിന് തുടക്കമാകുക. വാങ്കഡെയിലെ വരണ്ട മണ്ണില്‍ പന്ത് നേരത്തെ തന്നെ ടേണ്‍ ചെയ്ത് തുടങ്ങും. എന്നതിനാല്‍ സ്പിന്നമാരുടെ പ്രകടനം ഇത്തവണയും നിര്‍ണായകമാകും. കളിയുടെ തുടക്കത്തില്‍ പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ മികച്ച ബൗണ്‍സ് ലഭിക്കുകയും ചെയ്യും എന്നാണ് പ്രവചനം.
ഓസ്‌ട്രേയിലന്‍ പരമ്പര മുന്നില്‍ കണ്ട് ഇന്ത്യ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യത. ബുംറ ഇന്നലെ നെറ്റ്‌സില്‍ പരിശീലനത്തിന് ഇറങ്ങിയില്ല. കുല്‍ദീപ് യാദവോ മുഹമ്മദ് സിറാജോ ബുംറയ്ക്ക് പകരം പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക