മുംബൈ: ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാരമാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ് ലി. കളിക്കകത്തും പുറത്തും ആരാധകരെ കൈയിലെടുക്കുന്ന താരത്തിന്റെ പല പ്രകടനങ്ങളും വാര്‍ത്തികളില്‍ ഇടം പിടിക്കാറുമുണ്ട്. അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യാ - ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിനിടെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ' മൈ നെയിം ഈസ് ലഖന്‍' എന്ന് പാടുന്ന ആരാധകര്‍ക്കൊപ്പം കോഹ്‌ലി ചുവടുവയ്ക്കുന്നതാണ് വീഡിയോ.
ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റിനായി ടീം ഇന്ത്യ കളത്തിലിറങ്ങിയപ്പോള്‍, ആവേശഭരിതരായ ആരാധകര്‍ ഗാലറിയില്‍ നിന്ന് ബോളിവുഡിലെ പ്രശസ്തമായ 'മൈ നെയിം ഈസ് ലഖന്‍' എന്ന ഗാനം ആലപിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പരിചിതമായ ഈണം സ്റ്റേഡിയത്തില്‍ പ്രതിധ്വനിച്ചു. മറ്റ് താരങ്ങള്‍ക്കൊപ്പം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ് ലി ആരാധകരുടെ പാട്ടിനൊപ്പം അനില്‍ കപൂര്‍ ചുവടുവയ്ക്കുമ്പോലെ ചുവടുവച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. ഈ മത്സരത്തില്‍ കോഹ് ലി ഫോം വീണ്ടെടുക്കാനാകുമെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നു. രണ്ടാം ടെസ്റ്റില്‍ മിച്ചല്‍ സാന്റ്‌നറുടെ ഫുള്‍ടോസ് ബോളില്‍ കോഹ് ലിയുടെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ ഒരു ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. കൂടാതെ ഇന്ത്യന്‍ മണ്ണില്‍ ആദ്യമായാണ് ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് പരമ്പര നേടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക