ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് 2025ലെ ഐപിഎല്‍ കളിക്കാനില്ല. ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് താരത്തിന്റെ പിന്‍മാറ്റം.
മെഗാ താര ലേലത്തിലേക്ക് താരം പേര് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ലാണ് താരം ഐപിഎല്‍ കളിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കോടികള്‍ മുടക്കി താരത്തെ സ്വന്തമാക്കിയത്.
ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ രജിസ്‌ട്രേഷനുള്ള അവസാന തീയതി നാളെയാണ്. കഴിഞ്ഞ ദിവസമാണ് ടീം നിലനിര്‍ത്തുന്ന, ഒഴിവാക്കുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്തു വിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക