മുംബൈ സിറ്റിയോടും തോറ്റു, പോയിന്റ് ടേബിളില്‍ ബ്ലാസ്‌റ്റേഴ്‌സ് താഴേയ്ക്ക്

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ മുംബൈ മുന്നിലെത്തിയിരുന്നു
Blasters down in the points table losing to Mumbai City as well
മുംബൈ സിറ്റി
Published on
Updated on

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്സിക്കെതിരായ എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മുംബൈയില്‍ നടന്ന എവേ മാച്ചില്‍ 4-2നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. മുംബൈയ്ക്കായി നിക്കോസ് കരേലിസ് ഇരട്ട ​ഗോൾ നേടി. നഥാൻ ആഷർ റോഡ്രിഗ്സും ലാലിയന്‍സുവാല ചങ്‌തെയുമാണ് മുംബൈയുടെ മറ്റ് ​ഗോളുകൾ നേടിയത്. ജീസസ് ജിമനെസ്, ക്വാമി പെപ്ര എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി സ്‌കോര്‍ ചെയ്തു.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ മുംബൈ മുന്നിലെത്തിയിരുന്നു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിക്കോസ് മുംബൈക്ക് ലീഡ് നല്‍കുകി. ആദ്യപകുതി 1-0ത്തിന് അവസാനിച്ചപ്പോള്‍ രണ്ടാംപകുതിയില്‍ മുംബൈ ലീഡുയര്‍ത്തി.

ഇത്തവണയും പെനാല്‍റ്റിയിലൂടെ നിക്കോസ് ഗോള്‍ നേടുകയായിരുന്നു. 55-ാം മിനിറ്റിലായിരുന്നു താരം വല കുലുക്കിയത്. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ തിരിച്ചടിച്ചു. ജിമിനെസാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോള്‍ നേടിയത്. 71-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സമനില ഗോളും നേടി. പെപ്രയാണ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കിയത്.നാല് മിനിറ്റുകള്‍ക്ക് ശേഷം അഷര്‍ ഗോള്‍ നേടി. ഇതോടെ മുംബൈ വീണ്ടും ലീഡെടുത്തു. 90-ാം മിനിറ്റില്‍ ചാങ്തെ ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ ഗോള്‍ വീഴ്ത്തി.

തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമാണ് ടീമിന്. മുംബൈ ഏഴാം സ്ഥാനത്താണ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് ഒമ്പത് പോയിന്റുണ്ട്. ബംഗളുരുവിനോട് കഴിഞ്ഞ മത്സരത്തില്‍ തോറ്റ ബ്ലാസ്റ്റേഴ്സിന് ഇരട്ടി പ്രഹരമായിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com