മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും തോറ്റ് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും, മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെന്നും രോഹിത് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന രീതിയിലും മികച്ച പ്രകടനം നടത്താനായില്ലെന്നും പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്നും രോഹിത് പറഞ്ഞു. ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരവും തോറ്റതിന് പിന്നാലെയാണ് രോഹിതിന്റെ പ്രതികരണം.
''ബെംഗളൂരു ടെസ്റ്റിലെ ടോസ് മുതല്‍ തന്നെ ഒരുപാടു പിഴവുകള്‍ സംഭവിച്ചു. പരമ്പരയിലാകെ അതു തുടര്‍ന്നു. ഞാന്‍ ഏറ്റവും മികച്ച പ്രകടനമല്ല നടത്തിയത്. അതാണു പരമ്പര നഷ്ടമാകാന്‍ കാരണമായത്. ഓസ്‌ട്രേലിയയിലേക്കു നേരത്തേ പോകാനാണു ഞങ്ങളുടെ തീരുമാനം. ചില താരങ്ങള്‍ക്ക് അവിടെ കളിച്ച് പരിചയം ഉണ്ട്. ചിലര്‍ക്ക് ഇല്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനം.''
'ഒരു ബാറ്ററെന്ന നിലയില്‍ കഴിഞ്ഞ രണ്ടു പരമ്പരകളില്‍ തിളങ്ങാന്‍ എനിക്കു സാധിച്ചില്ല. എന്റെ ബാറ്റിങ് മെച്ചപ്പെടേണ്ടതുണ്ട്. എന്താണു ചെയ്യാന്‍ സാധിക്കുന്നതെന്നു നോക്കാം. ഇത്തരം പിച്ചുകളില്‍ ഞങ്ങള്‍ കളിക്കുന്നതാണ്. അതുകൊണ്ടു തന്നെ എന്തു ചെയ്യണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. പക്ഷേ ഇത്തവണ അതു നടപ്പാക്കാന്‍ സാധിച്ചില്ല.' രോഹിത് ശര്‍മ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക