ബംഗളൂരു: ഇന്ത്യന്‍ ടീമിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചു വരവ് വൈകും. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കും മധ്യപ്രദേശിനുമെതിരായ മത്സരത്തില്‍ ബംഗാളിനായി ഷമി ഇറങ്ങില്ല. രണ്ട് മത്സരങ്ങളിലേക്കമുള്ള ബംഗാള്‍ ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ ഷമിയുടെ മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോര്‍ട്ട്.
2023ലെ ഏകദിന ലോകകപ്പിലാണ് ഷമി ഇന്ത്യയ്ക്കുവേണ്ടി അവസാനം കളിച്ചത്. ഏഴ് മത്സരങ്ങളില്‍നിന്ന് 10.7 ശരാശരയില്‍ 5.26 ഇക്കോണമിയില്‍ 24 വിക്കറ്റുകളായിരുന്നു ഷമി നേടിയത്. ടൂര്‍ണമെന്റിലെ വിക്കറ്റുവേട്ടക്കാരില്‍ ഒന്നാമനായിരുന്നു ഷമി. പരിക്കിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഷമി ടീമില്‍ തിരിച്ചെത്തിയില്ല.
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിന് ശേഷം നെറ്റ്‌സില്‍ പന്തെറിയുന്ന ഷമിയുടെ വിഡിയോ പുറത്തുവന്നിരുന്നു. താരം കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
താന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഷമി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലും താരത്തിന് ഇടം ലഭിച്ചില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാകാത്ത ഷമിയെ ഓസ്‌ട്രേലിയക്കെതിരായ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക