ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്‌സില്‍ വനിതകളുടെ 66 കിലോ വിഭാഗം ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖലീഫ് പുരുഷനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ഒളിംപിക്‌സില്‍ വനിതകളുടെ 66 കിലോ ഗ്രാം ബോക്‌സിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ മത്സരത്തില്‍ താരത്തിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇമാനെ ഖലീഫിന് ആന്തരിക വൃഷണങ്ങളും എക്‌വൈ ക്രോമസോമുകളും ഉണ്ടെന്ന് പറയുന്നു.
പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ആശുപത്രിയിലെയും അള്‍ജിയേഴ്സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ആശുപത്രിയിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക