ബ്യൂനസ് അയേഴ്‌സ്: പരാഗ്വെയ്ക്കും പെറുവിനുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീന ടീം ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ പൗലോ ഡിബാലയില്ല. സസ്‌പെന്‍ഷനിലായ ഗോള്‍കീപ്പറായ എമി മാര്‍ട്ടിനെസ് തിരിച്ചെത്തി. 26 അംഗ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്.
നവംബര്‍ 14ന് വ്യാഴാഴ്ചയാണ് പരാഗ്വെയ്‌ക്കെതിരയുള്ള മത്സരം. 19ന് അര്‍ജന്റീന പെറുവിനെ നേരിടും. സെപ്റ്റംബറില്‍ നടന്ന മത്സരത്തില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് എമി മാര്‍ട്ടിനെസിലെ രണ്ട് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി ഏഴ് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പടെ 22 പോയിന്റുമായി അര്‍ജന്റീനയാണ് മുന്നില്‍. കഴിഞ്ഞ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തിന്റെ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുക. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലയണല്‍ മെസിയുടെയും സംഘത്തിന്റെയും മുന്നിലുള്ള ലക്ഷ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക