സഞ്ജു വെടിക്കെട്ട് തുടരുമോ? ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 ഇന്ന്

പോര്‍ട്ട് എലിസബത്ത് സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക
sanju samson
സഞ്ജു സാംസൺ മത്സരത്തിനിടെ പിടിഐ
Published on
Updated on

പോര്‍ട്ട് എലിസബത്ത്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ 61 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.

ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച്, ടി 20യില്‍ സഞ്ജു സെഞ്ച്വറിയില്‍ ഹാട്രിക് നേടുമോയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രാജ്യാന്തര ടി 20യില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു.

പോര്‍ട്ട് എലിസബത്തിലെ പിച്ച് പേസ് ബൗളര്‍മാരെ തുണയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അതേസമയം ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നും തിരിച്ചു വരികയെന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളത്തിലിറങ്ങുന്നത്. നായകന്‍ എയ്ഡന്‍ മാര്‍ക്രം അടക്കം കഴിഞ്ഞ കളിയില്‍ നിറംമങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com