മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. അദ്ദേഹത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായതുറക്കാന്‍ ബിസിസിഐ അനുവദിക്കരുതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായുള്ള ഗംഭീറിന്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് മഞ്ജരേക്കറുടെ പ്രതികരണം.
മാധ്യമങ്ങളെ കാണുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് ഗംഭീറിന് അറിയില്ല. പലപ്പോഴും അനുചിതമായ വാക്കുകളാണ് വരുന്നത്. വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ബിസിസിഐ ശ്രദ്ധിക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
വിരാട് കോഹ്‌ലിക്കെതിരായ മുന്‍ ഓസിസ് നായകന്‍ റിക്കി പോണ്ടിങിന്റെ വിമര്‍ശനവും ഓസിസ് പര്യടനത്തിനുള്ള ടീമിലെ മാറ്റങ്ങളും കളിക്കാരുടെ സ്ഥാനക്രമവും തുടങ്ങിയ ചോദ്യങ്ങളോടാണ് ഇന്ത്യന്‍ പരിശീലകനായ ഗംഭീര്‍ പ്രതികരിച്ചത്. 'ഗംഭീറിന്റെ വാര്‍ത്താ സമ്മേളനം കണ്ടു. അത്തരം ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ ബിസിസിഐ മാറ്റി നിര്‍ത്തുന്നതാവും ഉചിതം. ഗംഭീര്‍ അണിയറയില്‍ പ്രവര്‍ത്തിക്കട്ടെ'- മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു.
മാധ്യമങ്ങളെ കാണാന്‍ രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറും വളരെ അനുയോജ്യരാണ്. മാന്യമായ പ്രതികരണങ്ങളാണ് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടാവുകയെന്നും മഞ്ജരേക്കര്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഗംഭീറിന്റെ ഏത് പരാമര്‍ശങ്ങളാണ് അരോചകമായി തോന്നിയതെന്ന് മഞ്ജരേക്കര്‍ പറയുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക