കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ കൂടി എത്തും. ആദ്യ സീസണ്‍ ഹിറ്റായതോടെയാണ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ അടുത്ത സീസണില്‍ ടൂര്‍ണമെന്റില്‍ എട്ട് ടീമുകളുണ്ടാകും.
പുതിയ രണ്ട് ടീമുകള്‍ക്കായി കാസര്‍കോട്, കോട്ടയം, വയനാട്, കൊല്ലം ജില്ലകളെയാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി. അടുത്തവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പ് നേരത്തേ ആരംഭിക്കുമെന്ന് സൂപ്പര്‍ ലീഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. ജൂനിയര്‍ ടൂര്‍ണമെന്റുകള്‍ നടത്തി അതില്‍നിന്ന് ക്ലബ്ബുകളിലേക്ക് താരങ്ങളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് എഫ്സിയാണ് പ്രഥമ സൂപ്പര്‍ ലീഗ് കിരീടം നേടിയത്. ഫൈനലില്‍ ഫോഴ്സ കൊച്ചിയെയാണ് കാലിക്കറ്റ് തോല്‍പ്പിച്ചത്. കാലിക്കറ്റിന്റെ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടാണ് ടൂര്‍ണമെന്റിലെ താരം. ഫോഴ്സ കൊച്ചിയുടെ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടനാണ് ഗോള്‍ഡന്‍ ബൂട്ട്. ഭാവിവാഗ്ദാനമായി കാലിക്കറ്റിലെ മലയാളി താരം മുഹമ്മദ് അര്‍ഷഫിനെ തെരഞ്ഞെടുത്തു. ഫൈനല്‍ കാണാന്‍ ഞായറാഴ്ച കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ എത്തിയത് 35,672 കാണികളാണ് എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക