ന്യൂഡ്യല്‍ഹി: ടി20യില്‍ ഇന്ത്യയുടെ മികച്ച ഒപ്ഷനായി മാറുകയാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ടി20യില്‍ ഇന്ത്യയെ ജയത്തിനരികെ എത്തിച്ചത് വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ മാജിക്കാണ്. മത്സരത്തില്‍ 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്.
റീസ ഹെന്‍ഡ്രിക്സ്, ഐഡന്‍ മാര്‍ക്രം, മാര്‍ക്കോ യാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിങ്ങനെ വമ്പന്‍മാരുടെ വിക്കറ്റുകള്‍ വീഴ്ത്തി താരം കളി ഇന്ത്യക്ക് അനുകൂലമാക്കി. ഡര്‍ബനിലെ കിങ്സ്മീഡില്‍ നടന്ന ആദ്യ ടി20 ഐയില്‍ നാല് ഓവറില്‍ 3/25 എന്ന മികച്ച പ്രകടനവും താരം പുറത്തെടുത്തിരുന്നു. ഇതോടെ പരമ്പരയില്‍ ഓവറിന് 5.25 റണ്‍സ് എന്ന എക്കോണമി റേറ്റില്‍ വരുണ്‍ എട്ട് വിക്കറ്റ് നേടത്തിലെത്തി.
ടി20 ഉഭയകക്ഷി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരമെന്ന രവിചന്ദ്രന്‍ അശ്വിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വരുണിന് രണ്ട് വിക്കറ്റുകള്‍ നേടിയാല്‍ മതി. 2016 ല്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20 പരമ്പരയില്‍ അശ്വിന്‍ 9 വിക്കറ്റ് നേടിയിരുന്നു. 2023ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 പരമ്പരയില്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്നോയ് അശ്വിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക