കേരളത്തിന്റെ പത്തുവിക്കറ്റുകളും പിഴുതെറിഞ്ഞു; ചരിത്രത്തില്‍ ഇടംപിടിച്ച് അന്‍ഷുല്‍ കാംബോജ്, മറ്റു അഞ്ചുപേർ ആരെല്ലാം?-വിഡിയോ

രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജ്
Haryana's Anshul Kamboj becomes only third bowler to claim all 10 wickets in Ranji Trophy
അന്‍ഷുല്‍ കാംബോജ്image credit: bcci domestic
Published on
Updated on

ലാഹ് ലി: രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജ്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളര്‍ എന്ന നേട്ടമാണ് അന്‍ഷുല്‍ കാംബോജ് സ്വന്തമാക്കിയത്.

ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കേരളത്തിനെതിരായ ഗ്രൂപ്പ് സി മത്സരത്തിലാണ് 23 കാരനായ കാംബോജ് ഈ നേട്ടം കൈവരിച്ചത്. 30.1 ഓവറില്‍ 49 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കേരളത്തിന്റെ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കിയത്.

1956ല്‍ അസമിനെതിരായ മത്സരത്തില്‍ ബംഗാളിന്റെ പ്രേമാങ്ഷു ചാറ്റര്‍ജി (10/20), 1985ല്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ രാജസ്ഥാന് വേണ്ടി പ്രദീപ് സുന്ദരം (10/78) എന്നിവരാണ് ഇതിന് മുന്‍പ് രഞ്ജിയില്‍ ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്ത്തിയ മറ്റ് രണ്ട് ബൗളര്‍മാര്‍. മൊത്തത്തില്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് കാംബോജ്. ഇതിഹാസതാരം അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്തെ, ദേബാശിഷ് മൊഹന്തി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

എട്ട് വിക്കറ്റ് നേട്ടവുമായി മൂന്നാം ദിവസം കളിക്കളത്തില്‍ ഇറങ്ങിയ പേസര്‍ ബേസില്‍ തമ്പിയുടെയും ഷോണ്‍ റോജറിന്റെയും വിക്കറ്റ് കൂടി നേടിയാണ് റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ചത്. ഇതോടെ കേരളം ഒന്നാം ഇന്നിംഗ്സില്‍ 291 റണ്‍സിന് പുറത്തായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 വിക്കറ്റ് നേട്ടവും ഇതോടൊപ്പം കാംബോജ് സ്വന്തമാക്കി. 19 കളികളില്‍ നിന്നാണ് 50 വിക്കറ്റ് നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com