സെഞ്ച്വറിയുമായി സഞ്ജുവും തിലകും; ദക്ഷിണാഫ്രിക്കയെ പൊരുതാന്‍ പോലും അനുവദിക്കാതെ ബൗളര്‍മാര്‍, ഇന്ത്യയ്ക്ക് ജയം, പരമ്പര

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 283 റണ്‍സ്
india-won-t20-series-against-south-africa
സഞ്ജു സാംസണ്‍,തിലക് വര്‍മഫെയ്‌സ്ബുക്ക്
Published on
Updated on

ജൊഹന്നാസ്ബര്‍ഗ്: നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ആക്രമിച്ച ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. തിലക് വര്‍മ (120), സഞ്ജു സാംസണ്‍ (109) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 283 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.

മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. 10 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ മൂന്നും അര്‍ഷ്ദീപിനായിരുന്നു. റീസ ഹെന്‍ഡ്രിക്സ് (0), എയ്ഡന്‍ മാര്‍ക്രം (8), ഹെന്റിച്ച് ക്ലാസന്‍ (0) എന്നിവരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്.

റ്യാന്‍ റിക്കില്‍ട്ടണ്‍ (1) ഹാര്‍ദിക് പാണ്ഡ്യക്കും വിക്കറ്റ് നല്‍കി. പിന്നീട് ട്രിസ്റ്റണ്‍ സ്റ്റബ്സ് (43), ഡേവിഡ് മില്ലര്‍ (36), മാര്‍കോ ജാന്‍സന്‍ (പുറത്താവാതെ 29) എന്നിവര്‍ നടത്തിയ പോരാട്ടമാണ് ആതിഥേയരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ആന്‍ഡിലെ സിംലെയ്ന്‍ (2), ജെറാള്‍ഡ് കോട്സെ (12), കേശവ് മഹാരാജ് (6), ലൂതോ സിംപാല (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പുറത്താക്കിയ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com