ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. ഇതുവരെ നടന്ന ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ ചുവടെ:
എക്കാലത്തെയും മികച്ച താരമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് മുന്‍പന്തിയില്‍. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ സച്ചിന്‍ 3262 റണ്‍സ് ആണ് നേടിയത്. 34 മത്സരങ്ങളില്‍ നിന്ന് 56.24 ശരാശരിയോടെയാണ് ഇത്രയുമധികം റണ്‍സ് സച്ചിന്‍ അടിച്ചുകൂട്ടിയത്.
മുന്‍ സ്‌റ്റെലിഷ് ബാറ്റര്‍ വിവിഎസ് ലക്ഷ്മണ്‍ ആണ് രണ്ടാം സ്ഥാനത്ത്. 29 മത്സരങ്ങളില്‍ നിന്നായി 2434 റണ്‍സ് ആണ് ലക്ഷ്മണ്‍ നേടിയത്. 49.67 ആണ് ശരാശരി.
ഇന്ത്യയുടെ വന്മതില്‍ എന്ന് അറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ് ആണ് മൂന്നാം സ്ഥാനത്ത്. 32 മത്സരങ്ങളില്‍ നിന്നായി 2143 റണ്‍സ് ആണ് മുന്‍ ഇന്ത്യന്‍ താരം നേടിയത്. ഇതില്‍ രണ്ടു സെഞ്ച്വറികളും ഉള്‍പ്പെടുന്നു
മറ്റൊരു സ്‌റ്റെലിഷ് ബാറ്റര്‍ ആയ ചേതേശ്വര്‍ പൂജാരയാണ് നാലാം സ്ഥാനത്ത്. 24 മത്സരങ്ങളില്‍ നിന്നായി 2033 റണ്‍സ് ആണ് സ്‌കോര്‍ ചെയ്തത്. 50.82 ആണ് ശരാശരി.
കോഹ് ലിയാണ് അഞ്ചാം സ്ഥാനത്ത്. 24 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഓസ്‌ട്രേലിയയ്‌ക്കെതിരെ 1979 റണ്‍സ് ആണ് കോഹ് ലി നേടിയത്. 48.26 ആണ് ശരാശരി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക