Virat Kohli will be very very hungry in Australia Test series: Sunil Gavaskar
Kohli

കോഹ് ലിക്ക് റണ്‍സ് കണ്ടെത്താനുള്ള ദാഹം; ഓസ്‌ട്രേലിയയില്‍ റെക്കോഡ് പ്രകടനം കാണാനാവും; പിന്തുണച്ച് ഗാവാസ്‌കര്‍

അവസാന 60 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ രണ്ട് സെഞ്ച്വറിയും പതിനൊന്ന് അര്‍ധ സെഞ്ച്വറിയും മാത്രമാണ് കോഹ് ലി നേടിയത്.
Published on

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ കോഹ് ലി റെക്കോര്‍ഡ് പ്രകടനം പുറത്തെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. കുറച്ചുകാലങ്ങളായി ഫോമില്‍ അല്ലാതെ തുടരുന്ന കോഹ്‌ലിക്ക് റണ്‍സ് കണ്ടെത്താനുള്ള ദാഹം ഉള്ളതിനാല്‍ മികച്ച പ്രകടനം കാണാനാവുമെന്നാണ് ഗാവസ്‌കര്‍ പറയുന്നത്.

അവസാന 60 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ രണ്ട് സെഞ്ച്വറിയും പതിനൊന്ന് അര്‍ധ സെഞ്ച്വറിയും മാത്രമാണ് കോഹ് ലി നേടിയത്. ഈ വര്‍ഷം ആറ് ടെസ്റ്റുകള്‍ കളിച്ച കോഹ് ലി 250 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. ശരാശരി 22.27 റണ്‍സ്. ന്യൂസിലന്‍ഡിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളില്‍ താരം നേടിയത് വെറും 93 റണ്‍സാണ്.

ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 'ന്യൂസിലന്‍ഡിനെതിരെ കാര്യമായ റണ്‍സ് നേടിയിട്ടില്ലാത്തതിനാല്‍, അദ്ദേഹത്തിന് വളരെ ദാഹമുണ്ടാകും,' ഗാവസ്‌കര്‍ പറഞ്ഞു. കോഹ് ലിയുടെ ഫോമില്ലായ്മയും സ്വന്തം മണ്ണില്‍ ഇന്ത്യയുടെ നാണംകെട്ട തോല്‍വിക്ക് കാരണമായി. ഓസ്‌ട്രേലിയയിലെ സ്‌റ്റേഡിയങ്ങള്‍ കോഹ് ലിക്ക് പരിചിതമാണ്. അഡ്‌ലെയ്ഡില്‍ 2018- 19ല്‍ മികച്ച സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ഈ പ്രകടനം വിലയിരത്തുമ്പോള്‍ അല്‍പം ഭാഗ്യം കൂടി ഉണ്ടായാല്‍ കോഹ് ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഗാവാസ്‌കര്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ തിരിച്ചുവരാനുള്ള കോഹ് ലിയുടെ കഴിവിലാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. അവസാന ഓസ്ട്രേലിയന്‍ പര്യടനം എന്ന് കരുതുന്ന ഈ ടെസ്റ്റ് പരമ്പര അവിസ്മരണീയമാക്കാന്‍ കോഹ് ലി കിണഞ്ഞുശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്ന ഓസ്ട്രേലിയ കോഹ് ലിയെ തളയ്ക്കാനുള്ള വഴികളായിരിക്കും കൂടുതലായി ആലോചിക്കുക.

കോഹ് ലിയെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ പുറത്താക്കി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കെട്ടുറപ്പ് തകര്‍ക്കാനുള്ള വഴികളായിരിക്കും ഓസ്ട്രേലിയ പദ്ധതിയിടുക. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വിരാട് കോഹ്ലിയെ എങ്ങനെയായിരിക്കും ലക്ഷ്യമിടുക എന്ന നിഗമനം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍.

ഓസ്ട്രേലിയ എന്താണ് തനിക്കെതിരെ കൃത്യമായി ആസൂത്രണം ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ചുള്ള ബോധ്യം കോഹ് ലിക്ക് ഉണ്ടാവാം. തുടക്കത്തില്‍ അവര്‍ ഓഫ് സ്റ്റമ്പിന് പുറത്ത് പന്ത് എറിഞ്ഞ് കോഹ് ലിയുടെ മാനസികാവസ്ഥ എന്താണെന്ന് അളക്കാന്‍ നോക്കാം. ഈ ദിവസങ്ങളില്‍, കോഹ് ലി ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകള്‍ വെറുതെ വിടുകയും അല്ലാത്തവ ഡ്രൈവ് ചെയ്യാനുമാണ് ശ്രമിക്കുന്നത്. മുന്നോട്ടു കയറി കളിക്കുന്ന സമയത്ത് അവസരം നല്‍കാത്ത വിധം തളയ്ക്കാന്‍ കോഹ് ലിയുടെ ബോഡി ലൈന്‍ നോക്കി ആക്രമണം അഴിച്ചുവിടാന്‍ ഓസ്ട്രേലിയന്‍ ബൗളിങ് നിര ശ്രമിച്ചേക്കും. ന്യൂസിലന്‍ഡ് ഫലപ്രദമായി ഉപയോഗിച്ച ഒരു തന്ത്രമായിരുന്നു ഇത്. കോഹ് ലി ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, ജോഷ് ഹേസല്‍വുഡ് മിഡില്‍ സ്റ്റമ്പിന് നേരെയുള്ള ലൈനില്‍ പന്തെറിയാന്‍ ലക്ഷ്യമിട്ടേക്കാം. ഓസ്‌ട്രേലിയ വിവിധ തന്ത്രങ്ങള്‍ പരീക്ഷിക്കും,കോഹ്ലിക്ക് അതിനെക്കുറിച്ച് പൂര്‍ണ്ണമായി അറിയാം.'- സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com