വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ചൈനയെ വീഴ്ത്തി ഇന്ത്യക്ക് കിരീടം

ടൂര്‍ണമെന്റില്‍ ജപ്പാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്
India's women's hockey team clinched the Women's Asian champions-trophy-hockey-title
ഇന്ത്യന്‍ ടീം എക്‌സ്
Published on
Updated on

ന്യൂഡല്‍ഹി: ബിഹാറിലെ രാജ്ഗിറില്‍ നടന്ന വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ കിരീട നേട്ടത്തിലെത്തിയത്.

യുവ മുന്നേറ്റ താരം ദീപികയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 31ാം മിനിറ്റിലാണ് ദീപിക ഇന്ത്യക്കായി വലകുലുക്കിയത്. ടൂര്‍ണന്റില്‍ 11 ഗോളുകളുമായി ദീപിക മികച്ച സ്‌കോററായി. നേരത്തെ ലീഗ് ഘട്ടത്തില്‍ ഇന്ത്യ 3-0ത്തിന് ചൈനയെ പരാജയപ്പെടുത്തിയിരുന്നു.

ടൂര്‍ണമെന്റില്‍ ജപ്പാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ജപ്പാനെതിരേ പെനാല്‍ട്ടി സ്ട്രോക്കിലൂടെ 48-ാം മിനിറ്റില്‍ വൈസ് ക്യാപ്റ്റന്‍ നവനീത് കൗര്‍, 56-ാം മിനിറ്റില്‍ ലാലാറംസിയാനി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയവര്‍.

കിരീടമണിഞ്ഞ ടീമിലെ ഓരോ അംഗങ്ങള്‍ക്കും ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് ബിഹാര്‍ ഗവര്‍മെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com