പെര്‍ത്ത്: പേസ് ബോളര്‍മാരുടെ പറുദീസയായി മാറിയ പെര്‍ത്തില്‍, ഓസിസ് 104 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 46 റണ്‍സായി. നായകന്‍ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി.ഹര്‍ഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ പേസ് ബൗളിങിന് മുന്നില്‍ പേരുകേട്ട ഓസിസ് ബാറ്റര്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
രണ്ടാം ദിവസത്തെ കളി ആരംഭിക്കുന്നതിനിടെ, മൂന്നു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും എട്ടാം വിക്കറ്റും നഷ്ടമായി. 41 പന്തില്‍ മൂന്നു ഫോര്‍ സഹിതം 21 റണ്‍സുമായി ഓസീസിന്റെ അലക്‌സ് ക്യാരിയാണ് ആദ്യം പുറത്തായത്. ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ചാണ് ക്യാരിയുടെ മടക്കം. തൊട്ടുപിന്നാലെ തന്നെ നഥാന്‍ ലയോണും മടങ്ങി. 16 പന്തില്‍ നിന്ന് അഞ്ച് റണ്‍സ് നേടിയ ലയോണെ ഹര്‍ഷിദ് റാണയുടെ പന്തില്‍ രാഹുല്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഓസിസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ടോപ്‌സ്‌കോറര്‍. 26 റണ്‍സ് എടുത്ത സ്റ്റാര്‍ക്കിനെ ഹര്‍ഷിദ് റാണ റത്താക്കി. 31 പന്തില്‍ ഏഴ് റണ്‍സുമായി ഹേസല്‍വുഡ് പുറത്താകാതെ നിന്നു.
ഓസിസിന്റെ ഒന്നാം ഇന്നിങ്‌സല്‍ ഓപ്പണര്‍ നതാന്‍ മക്സ്വീനിയാണ് ആദ്യം മടങ്ങിയത്. പിന്നാലെ ഉസ്മാന്‍ ഖവാജയും പുറത്തായി. മക്സ്വീനി 10 റണ്‍സും ഖവാജ 8 റണ്‍സുമെടുത്താണ് മടങ്ങിയത്. ഇരുവരേയും ബുംറയാണ് പുറത്താക്കിയത്. ഖവാജയ്ക്ക് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്ത് ഗോള്‍ഡന്‍ ഡക്കായി. സ്മിത്തിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി.പിന്നീടെത്തിയ ട്രാവിസ് ഹെഡിനെ ഹര്‍ഷിത് റാണയും മിച്ചല്‍ മാര്‍ഷിനെ മുഹമ്മദ് സിറാജും മടക്കി. ഹെഡ് 11 റണ്‍സും മാര്‍ഷ് 6 റണ്‍സുമാണ് നേടിയത്. മര്‍നസ് ലാബുഷെയ്ന്‍ 52 പന്തുകള്‍ ചെറുത്ത് നേടിയത് 2 റണ്‍സ്. താരത്തെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. പിന്നാലെ ഏഴാം വിക്കറ്റായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും കൂടാരം കയറി. മടക്കിയത് ബുംറ. താരം 3 റണ്‍സെടുത്തു. പിന്നീട് നഷ്ടമില്ലാതെ അലക്സ് കാരി- സ്റ്റാര്‍ക്ക് സഖ്യം ഒന്നാം ദിനം അവസാനിപ്പിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 150 റണ്‍സിന് പുറത്തായി. ഓസീസ് പേസ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിര തകര്‍ന്നുവീഴുന്ന കാഴ്ചയാണ് ആദ്യ ദിനം കണ്ടത്. പേസര്‍ ഹെയ്‌സല്‍വുഡ് ആണ് കൂടുതല്‍ ആക്രമണകാരിയായത്. തുടക്കത്തില്‍ തന്നെ സൂപ്പര്‍താരം വിരാട് കോഹ്ലിയെയും ദേവ്ദത്ത് പടിക്കലിനെയും മടക്കിയത് ഹെയ്‌സല്‍വുഡ് ആണ്. നാല് വിക്കറ്റുകളാണ് പേസര്‍ പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഹെയ്‌സല്‍വുഡിന് മികച്ച പിന്തുണ നല്‍കി. ഇരുവരും രണ്ട് വിക്കറ്റുകള്‍ വീതമാണ് നേടിയത്. 49.4 ഓവറില്‍ ഇന്ത്യന്‍ ടീം കൂടാരം കയറി.
യശസ്വി ജയ്‌സ്വാള്‍ (പൂജ്യം), ദേവ്ദത്ത് പടിക്കല്‍ (പൂജ്യം), വിരാട് കോഹ്ലി (12 പന്തില്‍ അഞ്ച്), കെഎല്‍ രാഹുല്‍ (74 പന്തില്‍ 26), ധ്രുവ് ജുറേല്‍ (20 പന്തില്‍ 11), വാഷിങ്ടന്‍ സുന്ദര്‍ (15 പന്തില്‍ നാല്), ഋഷഭ് പന്ത് (78 പന്തില്‍ 37), ഹര്‍ഷിത് റാണ (അഞ്ച് പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. 59 പന്തില്‍ 41 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഋഷഭ് പന്തുമില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടക്കില്ലായിരുന്നു. ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറ എട്ട് റണ്‍സുമായിപുറത്തായി.മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മക്സ്വീനി ക്യാച്ചെടുത്താണ് ജയ്‌സ്വാളിനെ മടക്കിയത്. 23 പന്തുകള്‍ നേരിട്ട ദേവ്ദത്ത് ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അല്ക്‌സ് ക്യാരിയുടെ ക്യാച്ചില്‍ പുറത്തായി. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തിലായിരുന്നു കോഹ്ലിയുടേയും പുറത്താകല്‍.
സ്‌കോര്‍ 47ല്‍ നില്‍ക്കെ ഡിആര്‍എസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. റീപ്ലേകളില്‍ പന്തും ബാറ്റും ചെറിയ എഡ്ജുണ്ടെന്ന് തേര്‍ഡ് അംപയര്‍ 'കണ്ടെത്തുകയായിരുന്നു'. അംപയറുടെ തീരുമാനത്തിലെ അതൃപ്തി ഗ്രൗണ്ടില്‍വച്ചു തന്നെ അറിയിച്ചാണ് താരം ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. ലഞ്ചിനു പിരിയുമ്പോള്‍ 25 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ധ്രുവ് ജുറേലിനെയും വാഷിങ്ടന്‍ സുന്ദറിനെയും മിച്ചല്‍ മാര്‍ഷും പുറത്താക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates