തകര്‍പ്പന്‍ തിരിച്ചുവരവ്, മൂന്നടിയില്‍ ചെന്നൈയിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്

ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി വല ചലിപ്പിച്ചു
Kerala Blasters FC Vs Chennaiyin FC
ഗോള്‍ നേട്ടമാഘോഷിക്കുന്ന നോഹ് സദോയിഎക്സ്
Published on
Updated on

കൊച്ചി: ചെന്നൈയിന്‍ എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം മൈതാനത്ത് കൊമ്പന്‍മാര്‍ ചെന്നൈയിനെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് വീഴ്ത്തി.

തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട ശേഷമാണ് ഉജ്ജ്വലമായ തിരിച്ചു വരവ്. ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചത്.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് ഗോളുകള്‍ വന്നത്. ജിമനെസ് ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ജിമനെസ് 56ാം മിനിറ്റില്‍ ലീഡ് സമ്മാനിച്ചു. 70ല്‍ സദോയ് ഗോള്‍ വന്നു. രാഹുല്‍ ഇഞ്ച്വറി സമയത്താണ് മൂന്നാം ഗോള്‍ വലയിലെത്തിച്ചത്.

3 ജയങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത്. ടീമിന് 11 പോയിന്റുകള്‍. ചെന്നൈയിന്‍ ആറാം സ്ഥാനത്ത്. അവര്‍ക്കും നിലവില്‍ മൂന്ന് ജയം. 12 പോയിന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com