ജിദ്ദ:ഐപിഎല്‍ 2025 സീസണ്‍ താര ലേലത്തിന്റെ രണ്ടാം ദിവസം നേട്ടമുണ്ടാക്കി ഇന്ത്യന്‍ പേസര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍ തുടങ്ങിയവര്‍ക്കെല്ലാം താരലേലത്തില്‍ വന്‍ തുക ലഭിച്ചു. ആര്‍സിബി 10.75 കോടി രൂപയ്ക്ക് വിളിച്ചെടുത്തതിനാല്‍ രണ്ടാം ലേലത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഏറ്റവും വില കൂടിയ താരമായത്.
ദീപക് ചാഹര്‍ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയങ്ങളായ മുകേഷ് കുമാര്‍, ആകാശ്ദീപ് സിങ് എന്നിവര്‍ക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡല്‍ഹിയും ആകാശ്ദീപിനെ ലക്‌നൗവും ടീമിലെത്തിച്ചു. ചെന്നൈയ്ക്ക് കളിച്ചിരുന്ന തുഷാര്‍ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 1.25 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജാന്‍സനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കി. കുറച്ചുകാലമായി ക്രുനാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നെങ്കിലും ആര്‍സിബി 5.75 കോടിക്ക് വാങ്ങി. കെകെആര്‍ നിതീഷ് റാണയെ കൈവിട്ടു, 4.2 കോടി രൂപയ്ക്ക് താരം സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിലെത്തി.
ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഗുജറാത്ത് ടൈറ്റന്‍സ് 3.20 കോടിക്ക് വാങ്ങി. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ പവലിനെ അടിസ്ഥാന വിലയായ 1.5 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കി. 2 കോടി രൂപയ്ക്കാണ് ഫാഫ് ഡു പ്ലെസിസ് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങളായ കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്സ്, ഇന്ത്യയുടെ അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, മുസ്തഫിസുര്‍ റഹ്മാന്‍, ഉമ്രാന്‍ മാലിക്ക് എന്നിവരെ ആരും വാങ്ങിയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക