ഐപിഎല്ലില്‍ കേരള താരങ്ങള്‍ എത്ര പേര്‍? ഏതൊക്കെ ടീമുകളില്‍? ലേലത്തുക അറിയാം

12 കേരള താരങ്ങള്‍ പങ്കെടുത്തപ്പോള്‍ ടീമുകള്‍ സ്വന്തമാക്കിയത് മൂന്നു പേരെ മാത്രം.
vishnu vinodn sachin baby, vignesh puthur
വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, വിഗ്നേഷ് പുത്തൂര്‍
Published on
Updated on

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ 12 കേരള താരങ്ങള്‍ പങ്കെടുത്തപ്പോള്‍ ടീമുകള്‍ സ്വന്തമാക്കിയത് മൂന്നു പേരെ മാത്രം. വിഷ്ണു വിനോദ് പഞ്ചാബ് കിങ്‌സും സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യന്‍സും വാങ്ങി. രോഹന്‍ എസ് കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും ഐപിഎല്‍ കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇവരെ ലേലത്തില്‍ വിളിച്ചില്ല.

കേരള ക്രിക്കറ്റ് ലീഗില്‍ സെഞ്ച്വറി നേടിയ വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്‌സ് 95 ലക്ഷത്തിനാണു സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ ആദ്യദിനം തന്നെ പഞ്ചാബ് വിളിച്ചെടുത്തു. മുംബൈ ഇന്ത്യന്‍സില്‍ ഏതാനും മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിഷ്ണുവിനെ മുംബൈ തന്നെ വാങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 35 വയസ്സുകാരനായ സച്ചിന്‍ ബേബിയെ അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണ് ഹൈദരാബാദ് വാങ്ങിയത്. കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണില്‍ കിരീടം നേടിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു സച്ചിന്‍. വിഘ്‌നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് മുംബൈ വാങ്ങി.

അബ്ദുല്‍ ബാസിത്ത്, സല്‍മാന്‍ നിസാര്‍ എന്നിവരെയും ആരും വിളിച്ചില്ല. തമിഴ്‌നാടിനു വേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാരിയര്‍ രണ്ടു വട്ടം ലേലത്തില്‍ വന്നെങ്കിലും ആരും വിളിച്ചില്ല. ആദ്യദിവസം അണ്‍സോള്‍ഡായ കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ രണ്ടാം ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു അടിസ്ഥാന വിലയായ രണ്ടു കോടിക്ക് സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com