സിഡ്‌നി: പ്രതിഭാധനനായ ബാറ്ററായിരുന്ന ഫില്‍ ഹ്യൂസിന്റെ അകാലത്തിലുള്ള മരണം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ആകെ ഉലച്ചു കളഞ്ഞ സംഭവമായിരുന്നു. 2014ല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തിനിടെ ബാറ്റ് ചെയ്യവേ പന്ത് തലയില്‍ കൊണ്ടാണ് താരം മരണമടഞ്ഞത്.
കഴിഞ്ഞ ദിവസം താരത്തിന്റെ പത്താം ചരമ വാര്‍ഷിക ദിനമായിരുന്നു. ന്യൂസൗത്ത് വെയ്ല്‍സും ടാസ്മാനിയയും തമ്മിലുള്ള മത്സരത്തോടനുബന്ധിച്ച് സിഡ്‌നിയില്‍ ഹ്യൂസിനെ അനുസ്മരിച്ച് താരങ്ങള്‍ മൈതാനത്ത് നിരന്നു നിന്നു ആദരമര്‍പ്പിച്ചിരുന്നു. ഈ സമയത്ത് വികാരം നിയന്ത്രിക്കാന്‍ സാധിക്കാതെ ഓസീസ് താരം സീന്‍ അബോട്ട് കരഞ്ഞു. താരത്തെ ആശ്വസിപ്പിക്കാന്‍ സഹ താരങ്ങളും പാടുപ്പെട്ടു.
ന്യൂസൗത്ത് വെയ്ല്‍സും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ സീന്‍ അബോട്ടിന്റെ പന്തിലാണ് ഹ്യൂസിന്റെ തലയ്ക്കും കഴുത്തിനുമിടയില്‍ പന്ത് കൊണ്ടത്. ഈ അപകടമാണ് മരണത്തിലേക്ക് നയിച്ചത്.
ഹ്യൂസിന്റെ വിയോഗത്തിനു നിമിത്തമായതിന്റെ വേദനയാണ് ഓര്‍മ ദിനത്തില്‍ അബോട്ടിനെ ഉലച്ചതെന്നു വ്യക്തം. പത്താം ചരമ ദിനത്തില്‍ താരത്തെ ബന്ധുക്കളും സഹ താരങ്ങളും അനുസ്മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക