ഇന്‍ഡോര്‍: ടി20യില്‍ മിന്നും ഫോം തുടര്‍ന്നു ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ബറോഡയ്ക്കായി കളിക്കാനിറങ്ങിയ താരം ത്രിപുരയ്‌ക്കെതിരെ ഒരോവറില്‍ തൂക്കിയത് നാല് സിക്‌സുകള്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ താരത്തിന്റെ മികവില്‍ ബറോഡ അതിവേഗം മത്സരം ജയിക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ത്രിപുര നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറഞ്ഞ ബറോഡ വെറും 11.2 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 115 റണ്‍സ് കണ്ടെത്തിയാണ് ജയം പിടിച്ചത്.
ഹര്‍ദിക് 23 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 47 റണ്‍സ് വാരി. ഇതില്‍ നാല് സിക്‌സും ഒരു ഫോറും വന്നത് ഒറ്റ ഓവറില്‍. പര്‍വേസ് സുല്‍ത്താന്‍ എറിഞ്ഞ പത്താം ഓവറിലാണ് താരത്തിന്റെ വെടിക്കെട്ട്. ഈ ഒറ്റ ഓവറില്‍ 28 റണ്‍സാണ് ഹര്‍ദിക് വാരിയത്. 37 റണ്‍സെടുത്ത മിതേഷ് പട്ടേല്‍ പുറത്താകാതെ നിന്നു.
മന്‍ദീപ് സിങിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് ത്രിപുര 109ല്‍ എത്തിയത്. താരത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ക്രീസില്‍. മറ്റൊരാളും പിന്തുണച്ചില്ല. 40 പന്തില്‍ 50 റണ്‍സാണ് ത്രിപുര നായകന്‍ നേടിയത്.
ബറോഡയ്ക്കായി ആകാശ് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ 2 വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക