വെല്ലിംഗ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്റര്‍ എന്ന ഖ്യാതി നേടി കെയ്ന്‍ വില്ല്യംസന്‍. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് മാച്ചില്‍ രണ്ടു ഇന്നിംഗ്‌സിലുമായി രണ്ടു അര്‍ധ സെഞ്ച്വറികള്‍ നേടിയതോടെയാണ് കെയന്‍ വില്ല്യംസന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 93ഉം, രണ്ടാം ഇന്നിംഗ്‌സില്‍ 61 റണ്‍സുമാണ് താരം നേടിയത്.
ഫാബ് ഫോറില്‍ വിരാട് കോഹ് ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് പിന്നാലെയാണ് വില്ല്യംസനും പട്ടികയില്‍ ഇടംപിടിച്ചത്. 9000 റണ്‍സ് തികയ്ക്കാന്‍ എടുത്ത ഇന്നിംഗ്‌സുകളുടെ എണ്ണത്തില്‍ ജോ റൂട്ടിനെയും വിരാട് കോഹ് ലിയെയും വില്ല്യംസന്‍ മറികടന്നു. 103 മത്സരങ്ങളില്‍ 182 ഇന്നിംഗ്‌സുകളില്‍ നിന്നാണ് വില്യംസന്‍ 9000 റണ്‍സ് തികച്ചത്. കോഹ് ലിക്ക് 192 ഇന്നിംഗ്‌സ് വേണ്ടി വന്നപ്പോള്‍ ജോ റൂട്ട് 196 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 9000 റണ്‍സ് തികച്ചത്.
ഫാബ് ഫോറില്‍ സ്റ്റീവ് സ്മിത്താണ് മുന്നില്‍. നൂറില്‍ താഴെ മാച്ചുകളില്‍ നിന്നാണ് സ്മിത്തിന്റെ നേട്ടം. ന്യൂസിലന്‍ഡിനെതിരെയായ പരമ്പരയിലാണ് കോഹ് ലി 9000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇന്ത്യയില്‍ നടന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ കെയ്ന്‍ വില്ല്യംസന്‍ പരിക്കുകളെ തുടര്‍ന്ന് കളിച്ചിരുന്നില്ല. വില്ല്യംസന്റെ അഭാവത്തിലാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ 3-0ന് ജയിച്ചത്. ന്യൂസിലന്‍ഡ് ക്രിക്കറ്റില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും റോസ് ടെയ്‌ലറുമാണ് വില്ല്യംസന് തൊട്ടുപിന്നില്‍.ഇരുവര്‍ക്കും ഏഴായിരത്തിലധികം റണ്‍സ് ആണ് സ്വന്തം പേരിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക