അഡ്‌ലെയ്ഡ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് റിക്കി പോണ്ടിങ്ങിന്റെ ഉപദേശം. വിരാട് കോഹ്‌ലിയെ പോലെ സ്വന്തം കളിയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകണമെന്ന് സ്റ്റീവ് സ്മിത്തിനോടും ലാബുഷെയ്‌നോടും പോണ്ടിങ് പറഞ്ഞു. പരമ്പരയില്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുന്നതില്‍ ഇരുവരും പാടുപെടുന്ന സാഹചര്യത്തിലാണ് പോണ്ടിങ്ങിന്റെ ഉപദേശം.
പെര്‍ത്ത് ടെസ്റ്റില്‍ ജസ്പ്രീത് ബുംറയുടെ നയിക്കുന്ന ഇന്ത്യന്‍ പേസ് നിരയ്‌ക്കെതിരെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാന്‍ ലംബുഷെയ്‌ന് കഴിഞ്ഞില്ല. ഓസീസ് 295 റണ്‍സിന് തോല്‍വി വഴങ്ങിയ മത്സരത്തില്‍ 52 പന്ത് നേരിട്ട താരം ആദ്യ ഇന്നിങ്‌സില്‍ രണ്ടും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് റണ്‍സുമാണ് നേടിയത്.
സ്മിത്ത് ആകെ ആദ്യ ഇന്നിങ്‌സില്‍ ഡക്കാകുകയും രണ്ടാം ഇന്നിങ്‌സില്‍ 60 പന്തില്‍ 17 റണ്‍സെടുത്തും പുറത്തായി. ബുംറയ്ക്കും മുഹമ്മദ് സിറാജിനും മുന്നിലാണ് സ്മിത്ത് വീണത്. ബുദ്ധിമുട്ടുള്ള വിക്കറ്റില്‍ മികച്ച നിലവാരമുള്ള ബൗളിങ്ങായിരുന്നു ഇന്ത്യയുടേതെന്നും പോണ്ടിങ് ഐസിസി റിവ്യൂവിനോട് പറഞ്ഞു.
പെര്‍ത്തില്‍ കോഹ്‌ലിയുടെ തിരിച്ചുവരവിനെ കുറിച്ചും പോണ്ടിങ് പറഞ്ഞു. തന്റെ കളിയില്‍ വിശ്വാസമര്‍പ്പിച്ചുള്ള തിരിച്ചു വരവാണ് താരം നടത്തിയത്. ആദ്യ ഇന്നിങ്സിനെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തനായ കളിക്കാരനായാണ് രണ്ടാം ഇന്നിങ്‌സില്‍ വിരാടിനെ കണ്ടത്' പോണ്ടിങ് പറഞ്ഞു. ആദ്യ ഇന്നിങ്സില്‍ കോഹ്‌ലി അഞ്ച് റണ്‍സിന് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 100 റണ്‍സ് നേടി. കോഹ്‌ലി തന്റെ കഴിവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്മിത്തും ലാബുഷെയ്‌നും ഇതാണ് ചെയ്യേണ്ടതെന്നും പോണ്ടിങ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക