അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന് മുമ്പ് ഓസീസിന് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയ 0-1 ന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന് ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരം ഡിസംബര്‍ 6 ന് അഡ്‌ലെയ്ഡിലാണ് നടക്കുന്നത്.
പെര്‍ത്ത് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡിന്റെ അഭാവം അഡ്ലെയ്ഡില്‍ രണ്ടാം ടെസ്റ്റില്‍ ഓസീസിന് കനത്ത തിരിച്ചടിയാകും. അഡ്ലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ അണ്‍ക്യാപ്ഡ് പേസര്‍മാരായ സീന്‍ ആബട്ടിനെയും ബ്രണ്ടന്‍ ഡോഗറ്റിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേയിയ അറിയിച്ചു.
മത്സരത്തില്‍ ഹേസല്‍വുഡിന് പകരം പേസര്‍ സ്‌കോട്ട് ബോളണ്ടിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനും ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ട്. ഹേസല്‍വുഡ് ടീമിനൊപ്പം തുടരുമെന്നും മൂന്നാം ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക