ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 282 റണ്‍സിന്റെ മികച്ച ലക്ഷ്യം മുന്നില്‍ വച്ച് ചിരവൈരികളായ പാകിസ്ഥാന്‍. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.
ഓപ്പണര്‍ ഷഹ്‌സൈബ് ഖാന്റെ സെഞ്ച്വറിയും സഹ ഓപ്പണര്‍ ഉസ്മാന്‍ ഖാന്റെ അര്‍ധ സെഞ്ച്വറിയുമാണ് പാക് ഇന്നിങ്‌സിനു ബലമായത്. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 160 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
ഷഹ്‌സൈബ് 147 പന്തില്‍ 10 സിക്‌സും 5 ഫോറും സഹിതം 159 റണ്‍സ് അടിച്ചെടുത്തു. ഉസ്മാന്‍ 60 റണ്‍സും കണ്ടെത്തി. 27 റണ്‍സെടുത്ത മുഹമ്മദ് റയ്‌സുല്ലയാണ് പിടിച്ചു നിന്ന മറ്റൊരാള്‍. മറ്റാരും രണ്ടക്കം കടന്നില്ല.
ഇന്ത്യക്കായി സമര്‍ഥ് നാഗരാജ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ആയുഷ് മാഹ്‌ത്രെ രണ്ട് വിക്കറ്റെടുത്തു. യുധജിത് ഗുഹ, കിരണ്‍ ചോര്‍മല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക