അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യ കളിക്കാനിരുന്ന സന്നാഹ മത്സരത്തിന്റെ ആദ്യ ദിനം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി ദ്വിദിന പോരാട്ടമാണ് നടക്കേണ്ടിയിരുന്നത്. മഴയെ തുടര്‍ന്നാണ് ആദ്യ ദിനത്തിലെ മത്സരം വേണ്ടെന്നു വച്ചത്.
രണ്ടാം ടെസ്റ്റ് പിങ്ക് പന്തിലായതിനാല്‍ സന്നാഹ മത്സരവും പിങ്ക് പന്തിലാണ് തീരുമാനിച്ചിരുന്നത്. ഇന്നത്തെ പോരാട്ടം ഉപേക്ഷിച്ചതിനാല്‍ നാളെ 50 ഓവര്‍ വീതമുള്ള മത്സരം നടക്കും.
2022നു ശേഷം രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം പിങ്ക് പന്തില്‍ ടെസ്റ്റ് കളിച്ചിട്ടില്ല. താരങ്ങള്‍ക്ക് പിങ്ക് പന്തില്‍ പരിചയം നേടുക ലക്ഷ്യമിട്ടാണ് സന്നാഹ മത്സരം ഇത്തരത്തില്‍ തീരുമാനിച്ചത്.
ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ്. അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക