ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം. 21 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം ഏഴു വിക്കറ്റിൽ 97 റണ്‍സിൽ അവസാനിക്കുകയായിരുന്നു.
41 റൺസെടുത്ത വ്യാറ്റ് ഹോഡ്ജിന്റെ മിന്നും പ്രകടനത്തിലാണ് ഇംഗ്ലണ്ട് മെച്ചപ്പെട്ട സ്കോറിൽ എത്തിയത്. ഒന്നാം വിക്കറ്റില്‍ മയിയ ബുച്ചൈര്‍ (23) - ഹോഡ്ജ് സഖ്യം (44) പൊരുതിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. എന്നാൽ ഇത് മുതലാക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സാധിച്ചില്ല. നതാലി സ്‌കിവര്‍ (2), ഹീതര്‍ നൈറ്റ് (6), അലിസ് കാപ്‌സി (9), ഡാനിയേല്ല ഗിബ്‌സണ്‍ (7), ചാര്‍ളി ഡീന്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. എമി ജോണ്‍സ് (12) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. 44 റൺസെടുത്ത ശോഭന മോസ്താരി ഒറ്റയാൾ പോരാട്ടം നടത്തി നോക്കിയെങ്കിലും വിജയം കണ്ടില്ല. ഷതി റാണി (7), ദിലാര അക്തര്‍ (6), ഷൊര്‍ന അക്തര്‍ (2), താജ് നെഹര്‍ (7), റുതു മോനി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫാത്തിമ ഖതുന്‍ (5), റെബേയ ഖാന്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ലിന്‍സി സ്മിത്ത്, ചാര്‍ലോട്ട് ഡീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക