കൊല്‍ക്കത്ത: ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 പോരാട്ടത്തില്‍ നിന്നു ഐഎസ്എല്‍ മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പുറത്താക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് നടപടിയെടുത്തത്. ടീമിന്റെ മത്സരങ്ങള്‍ അസാധുവാക്കുമെന്നു കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ ഫലത്തില്‍ ടീം ടൂര്‍ണമെന്റില്‍ നിന്നു അയോഗ്യരായി.
ഒക്ടോബര്‍ 2നു ഇറാനിലേക്ക് എവേ പോരാട്ടത്തിനു മോഹന്‍ ബഗാന്‍ യാത്ര ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ടീം മത്സരിക്കാനായി പോയില്ല. ഇതോടെയാണ് കോണ്‍ഫഡറേഷന്‍ നടപടിയുമായി എത്തിയത്.
ഇറാന്‍ പ്രോ ലീഗ് ക്ലബ് ട്രാക്ടര്‍ എഫ്‌സിയുമായാണ് മോഹന്‍ ബഗാന്‍ എവേ പോരാട്ടം കളിക്കേണ്ടിയിരുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും നിലവിലെ ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥ കലുഷിതമാണ്.
ഈ സാഹചര്യവും താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണു ടീമിനെ അയക്കേണ്ടന്ന് ക്ലബ് തീരുമാനിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നടപടിയെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക