1524 ദിവസങ്ങള്‍! ഒടുവില്‍ ഷാന്‍ മസൂദ് സെഞ്ച്വറി അടിച്ചു, ഇംഗ്ലണ്ടിന് നേരെ പാക് 'ബാസ്ബോള്‍'

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നു
Shan Masood Test century
ഷാന്‍ മസൂദ്എക്സ്
Published on
Updated on

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കവുമായി പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടരുന്നു.

ക്യാപ്റ്റന്‍ ഷാന്‍ മസൂദ് സെഞ്ച്വറിയുമായും ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. ഇംഗ്ലണ്ടിന്റെ കടന്നാക്രമിച്ച് ബാറ്റ് ചെയ്യുക എന്ന ബസ്‌ബോള്‍ തന്ത്രം പാകിസ്ഥാന്‍ അവര്‍ക്കെതിരെ പുറത്തെടുത്തു എന്നതാണ് സവിശേഷത.

ഒരറ്റത്ത് അബ്ദുല്ല പ്രതിരോധിച്ച് നിന്നപ്പോള്‍ ഷാന്‍ മസൂദ് ആക്രമണത്തിന് മുന്നില്‍ നിന്നു. നിലവില്‍ താരം 11 ഫോറും 2 സിക്‌സും സഹിതം 130 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. താരത്തിന്റെ 5ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഒപ്പം 87 റണ്‍സുമായി സെഞ്ച്വറി വക്കില്‍ അബ്ദുല്ലയും.

1524 ദിവസത്തിനു ശേഷമാണ് ഷാന്‍ മസൂദിന്റെ സെഞ്ച്വറി വരുന്നത്. 2020ലാണ് താരം അവസാനമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയത്.

സ്‌കോര്‍ എട്ടില്‍ നില്‍ക്ക പാകിസ്ഥന് ആദ്യ വിക്കറ്റ് നഷ്ടമായി. 4 റണ്‍സുമായി ഓപ്പണര്‍ സയം അയൂബ് മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മറ്റൊരു ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനൊപ്പം ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ഷാന്‍ മസൂദ് ഇംഗ്ലീഷ് പദ്ധതികളെ പൊളിക്കുന്ന രീതിയിലാണ് ബാറ്റ് വീശിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com