ലണ്ടന്‍: ദീര്‍ഘ കാലം ലിവര്‍പൂള്‍ ടീമിന്റെ പ്രതിരോധത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന ജോയല്‍ മാറ്റിപ്പ് സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 33ാം വയസിലാണ് താരം വിരമിക്കുന്നത്. ലിവര്‍പൂള്‍ ജേഴ്‌സിയില്‍ 200ലധികം മത്സരങ്ങള്‍ കളിച്ചു.
2019ല്‍ ലിവര്‍പൂള്‍ ടോട്ടനത്തെ വീഴ്ത്തി ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുമ്പോള്‍ വിജയത്തിലേക്ക് നയിച്ച ദിവോക്ക് ഒറിഗിയുടെ ഗോളിനു വഴിയൊരുക്കിയത് മാറ്റിപ്പായിരുന്നു. നേരത്തെ ഷാല്‍ക്കെയ്ക്കായും കളിച്ചിട്ടുണ്ട്. 2009 മുതല്‍ 2016 വരെയായിരുന്നു ജര്‍മന്‍ ടീമിനായി കളിച്ചത്.
2016ല്‍ ലിവര്‍പൂള്‍ ടീമിലെത്തിയ മാറ്റി ഈ വര്‍ഷമാണ് ക്ലബ് വിട്ടത്. വെസ്റ്റ് ഹാമിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും താരം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജര്‍മനിയിലാണ് മാറ്റിപ്പ് ജനിച്ചത്. അന്താരാഷ്ട്ര പോരാട്ടത്തില്‍ കാമറൂണിനേയാണ് പ്രതിനധീകരിച്ചത്. കാമറൂണിനായി 27 മത്സരങ്ങള്‍ കളിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക