ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അതിവേഗ തുടക്കവുമായി ന്യൂസിലന്‍ഡ്. ഇന്ത്യയെ വെറും 46 റണ്‍സിനു ഓള്‍ ഔട്ടാക്കിയ കിവികള്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്.
ക്യാപ്റ്റനും ഓപ്പണറുമായ ടോം ലാതമാണ് പുറത്തായത്. താരം 15 റണ്‍സെടുത്തു മടങ്ങി. സഹ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് അതിവേഗ തുടക്കം ടീമിനു സമ്മാനിച്ചത്. താരം അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നു.
കോണ്‍വെ 69 പന്തില്‍ രണ്ട് സിക്‌സും 9 ഫോറും സഹിതം 63 റണ്‍സുമായി നില്‍ക്കുന്നു. ഒപ്പം വില്‍ യങ് (9) ക്രീസില്‍.
ലാതമിനെ മടക്കി കുല്‍ദീപ് യാദവാണ് ഓപ്പണിങ് പൊളിച്ചത്. അതിനു മുന്‍പ് തന്നെ കിവികള്‍ ഇന്ത്യന്‍ ടോട്ടല്‍ മറികടന്നിരുന്നു. നിലവില്‍ അവര്‍ക്ക് 42 റണ്‍സ് ലീഡ്.
ടോസ് കിട്ടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഇന്ത്യ 46 റണ്‍സിന് പുറത്തായി. യശസ്വി ജയ്സ്വാള്‍(63 പന്തില്‍ 13), ഋഷഭ് പന്ത്(49 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വില്ല്യം ഓറോക്കുമാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്നിങ്സ് ആരംഭിച്ച് ഏഴാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ (2)പുറത്തായിന് ശേഷം പിന്നീടെത്തിയ എല്ലാവരുടെയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്‌ലി, സര്‍ഫാറസ് ഖാന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ പൂജ്യത്തില്‍ മടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക