ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ഇതിഹാസതാരം മെസി എത്തിയതോടെ മേജര്‍ സോക്കര്‍ ലീഗിന് നല്ലകാലം. ഈ സീസണില്‍ കളികാണാന്‍ എത്തിയവരുടെ എണ്ണത്തിലും സ്‌പോണസര്‍ഷിപ്പ് വരുമാനത്തിലും റെക്കോര്‍ഡ് വര്‍ധനവ് ആണ് ഉണ്ടായത്. 2022നെ അപേക്ഷിച്ച് കളി കാണാന്‍ എത്തിയവരുടെ എണ്ണത്തില്‍ പതിനാല് ശതമാനം വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് മത്സരങ്ങള്‍ കാണാനായി എഴുപതിനായിരത്തില്‍പ്പരം പേരും അഞ്ച് മത്സരങ്ങള്‍ കാണാനെത്തിയത് അരലക്ഷത്തില്‍ അധികം പേരുമാണ്. മെസിയുടെ ഇന്റര്‍ മയാമിയും സ്‌പോര്‍ട്ടിങ് കന്‍സാസ് സിറ്റിയും തമ്മിലുളള കളി കാണാന്‍ എത്തിയത് 72,610 പേരാണ്. മെസിയുടെ വരവ് എംഎല്‍എസ്സിന്വലിയ സഹായകമായെന്ന് അധികൃതര്‍ വ്യക്തമാക്കി
മേജര്‍ ലീഗ് സോക്കറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇത്തവണത്തെ ലാണ്‍ഡണ്‍ ഡോണോവാന്‍ എംവിപി പുരസ്‌കാരം മെസിക്ക് ലഭിച്ചിരുന്നു. ഈ സീസണിലും മെസി തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നായി 20 ഗോളുകളും 10 അസിസ്റ്റുമായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്.
2023 ജൂലായ് 15-നാണ് മെി ഇന്റര്‍ മയാമിയിലെത്തിയത്. ഫുട്ബോള്‍ ലോകകപ്പ് ജയിച്ച അര്‍ജന്റീനാ നായകന്റെ വരവ് യുഎസ് ആഘോഷമാക്കിയിരുന്നു. മേജര്‍ ലീഗ് സോക്കറിന്റെയും ഇന്റര്‍ മയാമിയുടെയും വിപണിമൂല്യവും ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ക്ലബ്ബ് ജേഴ്‌സിക്കായി ആരാധകര്‍ നെട്ടോട്ടമോടി.
സൂപ്പര്‍താരത്തിന് പിന്നാലെ ബാഴ്സ സഹതാരങ്ങളായ സെര്‍ജി ബുസ്‌കെറ്റ്സ്, ജോര്‍ഡ് ആല്‍ബ, ലൂയി സുവാരസ് തുടങ്ങിയവരും ക്ലബ്ബിലെത്തി. എംഎല്‍എസില്‍ തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന മയാമിയെ വിജയവഴിയിലെത്തിക്കാന്‍ മെസിക്ക് സാധിച്ചു. ഇതിനിടെ ലീഗ്സ് കപ്പില്‍ ആദ്യമായി മയാമി കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക