സിഡ്‌നി: ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര അടുത്ത മാസം മുതല്‍ ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അരങ്ങേറുന്നത്.
ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസീസ് താരങ്ങള്‍ ആഭ്യന്തര മത്സരമായ ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തിലാണ് കളിക്കുന്നത്. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായി സ്റ്റീവ് സ്മിത്തിനു ഇന്ത്യക്കെതിരായ പോരാട്ടം നിര്‍ണായകമാണ്. ഫോമിലേക്ക് മടങ്ങിയെത്തുക ലക്ഷ്യമിട്ട് ആഭ്യന്തര ക്രിക്കറ്റിനു ഇറങ്ങിയ സ്മിത്തിനു പക്ഷേ വന്‍ നിരാശ.
സമീപ കാലത്ത് ടെസ്റ്റില്‍ കാര്യമായ നേട്ടങ്ങളില്ലാത്ത സ്മിത്ത് മികവിലേക്ക് ഉയരാനുള്ള ശ്രമത്തിലാണ്. ന്യൂ സൗത്ത് വെയ്ല്‍സിനായി കളിക്കുന്ന താരത്തിന് രണ്ടിന്നിങ്‌സിലും അതിവേഗം കാലിടറി. വിക്ടോറിക്കെതിരായ പോരാട്ടത്തില്‍ സ്മിത്തിനു തിളങ്ങാന്‍ സാധിച്ചില്ല.
ഒന്നാം ഇന്നിങ്‌സില്‍ 3 റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിലും മടങ്ങി. ഡൊമസ്റ്റിക്ക് സീസണില്‍ താരത്തിനു ഇതുവരെ ഫോമിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ആറ് ഇന്നിങ്‌സില്‍ ഒരു തവണ മാത്രമാണ് താരം 30 കടന്നത്. രണ്ടക്കം കടന്നതാകട്ടെ 2 തവണ മാത്രവും.
ഡേവിഡ് വാര്‍ണര്‍ വിരമിച്ചതോടെ ടെസ്റ്റില്‍ സ്മിത്ത് ഓപ്പണറാകുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെയാണ് താരം ഫോമിലെത്താനുള്ള തീവ്ര ശ്രമം നടത്തുന്നത്. പക്ഷേ അതൊന്നും വിജയിക്കുന്നില്ല എന്നത് ഓസീസിനെ സംബന്ധിച്ചു തലവേദനയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക